കൊച്ചി: ആലുവ സ്വദേശിയായ നടിയുടെ പീഡന പരാതിയില്‍ കൂടുതല്‍ താരങ്ങള്‍ക്കെതിരെ കേസ്. നടന്മാരായ ഇടവേള ബാബുവിനെതിരെയും മണിയന് പിള്ള രാജുവിനെതിരെയും പ്രൊഡക്ഷന്‍ കണ്ട്രോളര് നോബിള്‍ വിച്ചുവിനെതിരെയുമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇടവേള ബാബുവിനെതിരെ എറണാകുളം നോര്‍ത്ത് പൊലീസും മണിയന്‍പിള്ള രാജുവിനെതിരെ ഫോര്‍ട്ട് കൊച്ചി പൊലീസുമാണ് രജിസ്റ്റര്‍ ചെയ്തത്. നോബിളിനെതിരെ പാലാരിവട്ടം പൊലീസും കേസ് രജിസ്റ്റര്‍ ചെയ്തു.
താരസംഘടനയായ എഎംഎംഎയില്‍ അംഗത്വം നല്‍കാം എന്ന് വാഗ്ദാനം നല്കി പീഡിപ്പിച്ചുവെന്നാണ് മുന്‍ ജനറല്‍ സെക്രട്ടറിയായ ഇടവേള ബാബുവിനെതിരായ പരാതി. 376 വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു പരാതിക്കാരിയായ നടിയുടെ മൊഴി രേഖപ്പെടുത്തിയത്. പ്രത്യേകാന്വേഷണ സംഘത്തില്‍ ഉള്‍പ്പെട്ട ഡിഐജി അജിത ബീഗവും ജി പൂങ്കുഴലിയുമടക്കമുള്ളവരുടെ നേതൃത്വത്തില്‍ മൊഴിയെടുക്കുകയായിരുന്നു.