Newsperseconds.com

വെള്ളാര്‍മലയിലെ 614 കുട്ടികളുടെ പ്രവേശനം ഇന്ന് മേപ്പാടിയില്‍; കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഒരു കുറവും വരുത്തില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി

Untitled 1

കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ മുണ്ടക്കൈയിലും വെള്ളാമര്‍മലയിലുമുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഒരു കുറവും വരുത്തില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. വെള്ളാര്‍മല സ്‌കൂളിലെ കുട്ടികള്‍ക്കായി ഒരുക്കിയ പ്രവേശനോത്സവത്തിന്റെ ഭാഗമായാണ് മന്ത്രിയുടെ പ്രതികരണം. 614 കുട്ടികളുടെ പ്രവേശനം ഇന്ന് മേപ്പാടിയിലാണ് നടക്കുന്നത്. മൂന്ന് കെഎസ്ആര്‍ടിസി ബസ്സുകളിലാണ് കുട്ടികളെ സ്‌കൂളിലെത്തിച്ചത്.

താത്കാലികമായി അഡീഷണല്‍ ക്ലാസുകള്‍ നല്‍കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. പുതിയ പഠന സാമഗ്രികള്‍ നല്‍കും. പ്രവേശനോത്സവത്തിന്റെ ഭാഗമായി സ്‌കൂളില്‍ വലിയ ആഘോഷങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ആഹ്‌ളാദം അതിര് കടക്കരുതെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. കുട്ടികളുടെ മനസിലെ ദുഃഖം മാറ്റാനാണ് ആഘോഷം. ഉടനെ സ്ഥിരസൗകര്യം ഒരുക്കും.

Share this Article

Leave a Comment