Newsperseconds.com

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച്; ലാത്തിചാര്‍ജില്‍ അബിന്‍ വര്‍ക്കിക്ക് പരിക്ക്

Untitled 1

തിരുവനന്തപുരം: പിവി അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെ സംഘര്‍ഷം. മുഖ്യമന്ത്രി രാജിവെക്കണം, ആരോപണങ്ങള്‍ നേരിടുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വിശദമായ അന്വേഷണം നടത്തണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് യൂത്ത് കോണ്‍ഗ്രസിന്റെ മാര്‍ച്ച്.

തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. പൊലീസ് ലാത്തിച്ചാര്‍ജില്‍ അബിന്‍ വര്‍ക്കിക്ക് തലക്ക് പരിക്കേറ്റിട്ടുണ്ട്. ഒന്നിലധികം തവണ ലാത്തി കൊണ്ട് മര്‍ദിച്ചെന്ന് പരാതിയുണ്ട്. ജില്ലാ ഭാരവാഹികളായ സുരേഷ് വട്ടപറമ്പ്, സുമേഷ് തുടങ്ങിയവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

Share this Article

Leave a Comment