Newsperseconds.com

മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് യുവാവ് മരിച്ചു

Untitled 1 Recovered

മലപ്പുറം: മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് യുവാവ് മരിച്ചു. നടുവത്ത് ചെമ്മരം ശാന്തിഗ്രാമം പുതിയത്ത് മുസ്തഫയുടെ മകന്‍ നിയാസ് (23) ആണ് മരിച്ചത്. ബംഗളൂരുവില്‍ വിദ്യാര്‍ഥിയായ നിയാസ് പനിയും മഞ്ഞപ്പിത്തവും ബാധിച്ച് ചികിത്സയിലായിരുന്നു. ചികിത്സയില്‍ കഴിയവേ ഇന്നാണ് മരണം സംഭവിച്ചത്.

അതേസമയം, കോഴിക്കോട് കൊമ്മേരിയില്‍ അഞ്ചു പേര്‍ക്ക് കൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. കഴിഞ്ഞ ഒരാഴ്ചയിലധികമായി രോഗം ബാധിച്ചവരുടെ എണ്ണവും ഉയര്‍ന്നിട്ടുണ്ട്. 47 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

Share this Article

Leave a Comment