പിവി അന്‍വറിന് പിന്നില്‍ സിപിഐഎമ്മില്ലെന്നും അന്‍വര്‍ മാത്രമാണെന്നും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. എഡിജിപിക്കെതിരായി പിവി അന്‍വര്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് പാര്‍ട്ടി പിന്തുണ ഇല്ലെന്ന് വ്യക്തമാക്കുകയാണ് എംവി ഗോവിന്ദന്. അന്‍വറിന് പിന്നില്‍ അന്‍വര്‍ മത്രമാണ് ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു.
എഡിജിപിക്കെതിരായ അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണം അട്ടിമറിക്കാനാകില്ല. കൃത്യമായിട്ടുള്ള അന്വേഷണം നടക്കുമെന്ന് എംവി ഗോവിന്ദന് വ്യക്തമാക്കി. കോണ്‍ഗ്രസിനെയും എംവി ഗോവിന്ദന് വിമര്‍ശിച്ചു. ബിജെപിയുമായി ബന്ധം കോണ്‍ഗ്രസിനാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എംഎല്‍എയും എംപിയെയും ബിജെപിക്ക് നല്‍കിയത് കേരളത്തില്‍ കോണ്‍ഗ്രസാണെന്ന് എംവി ഗോവിന്ദന് വിമര്‍ശിച്ചു.