Newsperseconds.com

പ്രധാനമന്ത്രിയോട് വെറുപ്പില്ല, വിയോജിപ്പ് ആശയങ്ങളോട് മാത്രം; രാഹുല്‍ഗാന്ധി

Untitled 1

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ താന്‍ വെറുക്കുന്നില്ലെന്നും അദ്ദേഹത്തിന്റെ ആശയങ്ങളോട് ആണ് യോജിപ്പ് ഇല്ലാത്തതെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. മോദിയോട് സഹതാപം മാത്രമാണുള്ളതെന്നും രാഹുല്‍ പ്രതികരിച്ചു. അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ വാഷിങ്ടണ്‍ ഡിസിയിലെ ജോര്‍ജ് ടൗണ്‍ യൂണിവേഴ്സിറ്റിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദിയോട് വിദ്വേഷമൊന്നുമില്ല. തന്റെ കാഴ്ചപ്പാടില്‍ നിന്ന് വ്യത്യസ്തമായ കാഴ്ചപ്പാടാണ് മോദിയുടേതെന്നും അതിനോട് വിയോജിക്കുന്നുവെന്നുമാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്.

‘നിങ്ങള്‍ ആശ്ചര്യപ്പെടും, പക്ഷെ യഥാര്‍ത്ഥത്തില്‍ ഞാന്‍ മോദിയെ വെറുക്കുന്നില്ല. വാസ്തവത്തില്‍ പല നിമിഷങ്ങളില്‍ എനിക്ക് അദ്ദേഹത്തോട് സഹതാപം തോന്നിയിട്ടുണ്ട്. എന്നാല്‍ മോദി എന്റെ ശത്രുവാണെന്ന് കരുതുന്നില്ല. അദ്ദേഹത്തിന് പല തരത്തിലുള്ള കാഴ്ചപ്പാടുകളുണ്ട്, എനിക്കും പലതരത്തിലുള്ള കാഴ്ചപ്പാടുകളുണ്ട്. അദ്ദേഹത്തിന്റെ കാഴ്ചപ്പാടിനോട് വിയോജിക്കുന്നു. മോദിയുടെ പ്രവര്‍ത്തികളില്‍ സഹാനുഭൂതിയും അനുകമ്പയുമാണുള്ളത്’, രാഹുല്‍ ഗാന്ധി പറഞ്ഞു.

Share this Article

Leave a Comment