സംസ്ഥാനത്തെ 60 വയസ്സിന് മുകളില്‍ പ്രായമുള്ള 55,506 പട്ടികവര്‍ഗ്ഗക്കാര്‍ക്ക് 1000 രൂപ വീതം മുഖ്യമന്ത്രിയുടെ ഓണസമ്മാനമായി നല്‍കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇതിന് 5,55,06,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിക്കും.
കൂടാതെ സംസ്ഥാനത്ത് നാല് പുതിയ സര്‍ക്കാര്‍ ഐടിഐകള്‍ ആരംഭിക്കാനും യോഗത്തില്‍ തീരുമാനം ആയി. നേമം മണ്ഡലത്തിലെ ചാല, ഒല്ലൂര്‍ മണ്ഡലത്തിലെ പീച്ചി, തൃത്താല മണ്ഡലത്തിലെ നാഗലശ്ശേരി, തവനൂര്‍ മണ്ഡലത്തിലെ എടപ്പാള്‍ എന്നിവിടങ്ങളിലാണ് ഐടിഐകള്‍ ആരംഭിക്കുക.