Newsperseconds.com

തമിഴ് നടന്‍ ജീവയുടെ കാര്‍ അപകടത്തില്‍പെട്ടു; കാറിന്റെ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്ന നിലയില്‍; ഭാര്യക്ക് പരിക്ക്

Untitled 1

തമിഴ് നടന്‍ ജീവയുടെ കാര്‍ തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചിക്ക് അടുത്തുവെച്ച് അപകടത്തില്‍ പെട്ടു. അപ്രതീക്ഷിതമായി എതിരെ വന്ന ഇരുചക്ര വാഹനം കണ്ടപ്പോള്‍ കാര്‍ വെട്ടിച്ചപ്പോഴാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ ജീവയ്ക്കും സുപ്രിയയ്ക്കും നിസാര പരിക്കേറ്റു. ഭാര്യ സുപ്രിയയ്ക്കൊപ്പം കള്ളകുറിച്ചിയിലേക്ക് പോകുമ്പോഴാണ് കാര്‍ അപകടത്തില്‍ പെട്ടത്.

ജീവ പുതിയ കാര്‍ വിളിച്ച് ഭാര്യയ്‌ക്കൊപ്പം സ്ഥലത്ത് നിന്നും മാറിയിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കാറിന് ചുറ്റും ഒരു ജനക്കൂട്ടം തടിച്ചുകൂടിയതും, ആളുകളുടെ സംസാരവും ജീവയെ അസ്വസ്ഥാക്കിയെന്നാണ് വൈറലാകുന്ന വീഡിയോയില്‍ വ്യക്തമാകുന്നത്. ചിന്ന സേലം സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സാരമായ കേടുപാടുകള്‍ സംഭവിച്ച കാര്‍ പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്.

Share this Article

Leave a Comment