Newsperseconds.com

വടംവലി മത്സരത്തില്‍ പങ്കെടുത്തു; അധ്യാപകന്‍ കുഴഞ്ഞുവീണു മരിച്ചു

Untitled 1

എറണാകുളം: ഓണാഘോഷത്തിനിടെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് അധ്യാപകന്‍ കുഴഞ്ഞുവീണ് മരിച്ചു. എറണാകുളം തേവര എസ് എച്ച് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറും തൊടുപുഴ സ്വദേശിയുമായ ജെയിംസ് വി ജോര്‍ജ് (38) ആണ് മരിച്ചത്. കോളേജിലെ ഓണാഘോഷത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞുവീഴുകയായിരുന്നു.

ഓണാഘോഷത്തിന്റെ ഭാഗമായി കോളേജില്‍ വടംവലി മത്സരം സംഘടിപ്പിച്ചിരുന്നു. ഇതില്‍ പങ്കെടുത്തശേഷം വിശ്രമിക്കുന്നതിനിടെ ജെയിംസ് കുഴഞ്ഞുവീണത്. ഉടന്‍ തന്നെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം ഇന്ന് കോളേജില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.

Share this Article

Leave a Comment