ന്യൂഡല്‍ഹി: മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മലയാളത്തിലാണ് മോദി ആശംസകള്‍ നേര്‍ന്നത്. എല്ലാവര്ക്കും സന്തോഷകരമായ ഓണം ആശംസിക്കുന്നുവെന്നും പ്രധാനമന്ത്രി എക്സില്‍ കുറിച്ചു. എങ്ങും സമാധാനവും സമൃദ്ധിയും ക്ഷേമവുമുണ്ടാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.
ഏവര്‍ക്കും സന്തോഷകരമായ ഓണം ആശംസിക്കുന്നു. എങ്ങും സമാധാനവും സമൃദ്ധിയും ക്ഷേമവും ഉണ്ടാകട്ടെ. കേരളത്തിന്റെ മഹത്തായ സംസ്ക്കാരം ആഘോഷിക്കുന്ന ഈ ഉത്സവം ലോകമെമ്പാടുമുള്ള മലയാളി സമൂഹം ആവേശത്തോടെ ആഘോഷിക്കുന്നു’- മോദിയുടെ വാക്കുകള്‍.