ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജില്‍ മദ്യലഹരിയിലെത്തിയ രോഗി വനിതാഡോക്ടറെ കയ്യേറ്റം ചെയ്തതായി പരാതി. ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ തകഴി സ്വദേശി ഷൈജു എന്ന യുവാവാണ്, ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്തത്.
മദ്യലഹരിയിലായിരുന്ന ഷൈജു അത്യാഹിത വിഭാഗത്തിലെ ഹൗസ് സര്‍ജനായ അഞ്ജലിയുടെ കൈ പിടിച്ച് തിരിക്കുകയായിരുന്നു. ഇതിന് പിന്നാലെ ഇയാള്‍ ആശുപത്രിയില്‍നിന്നു കടന്നുകളഞ്ഞു. നെറ്റിയില്‍ മുറിവുമായാണ് ഷൈജു ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിയത്.