തിരുവനന്തപുരം: റേഷന്‍കാര്‍ഡ് മസ്റ്ററിങ് ബുധനാഴ്ച പുനഃരാരംഭിക്കും. മൂന്ന് ഘട്ടങ്ങളിലായി മസ്റ്ററിങ് പൂര്‍ത്തിയാക്കും. എല്ലാ പ്രവര്‍ത്തി ദിനങ്ങളിലും മസ്റ്ററിങ് ഉണ്ടാകും. തിരുവനന്തപുരത്ത് ആദ്യ ഘട്ട മസ്റ്ററിങ് സെപ്റ്റംബര്‍ 18 മുതല്‍ 24 വരെയും. രണ്ടാം ഘട്ടമായി കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ എന്നീ ഏഴ് ജില്ലകളില്‍ സെപ്റ്റംബര്‍ 25 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെയും മസ്റ്ററിങ് നടത്തും.
പാലക്കാട്, വയനാട്, കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, കാസര്‍ഗോഡ് ഒക്ടോബര്‍ 3 മുതല്‍ 8 വരെയും മസ്റ്ററിങ് നടത്തുക.കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം ഒക്ടോബര്‍ 31 നകം മസ്റ്ററിങ് പൂര്‍ത്തിയാക്കണം. അംഗങ്ങളെല്ലാം നേരിട്ടെത്തി ഇ പോസില്‍ വിരല്‍ പതിക്കണം.