Newsperseconds.com

വടക്കാഞ്ചേരിയില്‍ കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം; 20 പേര്‍ക്ക് പരിക്ക്

Untitled 1

പാലക്കാട്: വടക്കാഞ്ചേരിയില്‍ കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം. സംഭവത്തില്‍ 20 പേര്‍ക്ക് പരുക്കേറ്റു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ 24ന്. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് അപകടം നടന്നത്.

പാലക്കാട് വടക്കാഞ്ചേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന കര്‍ണന്‍ എന്ന സ്വകാര്യ ബസും കെഎസ്ആര്‍ടിസി ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം.

Share this Article

Leave a Comment