കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ആര് ജി കര് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ട്രെയിനി ഡോക്ടറുടെ പേര് പ്ലാറ്റ്ഫോമില്‍ നിന്ന് നീക്കം ചെയ്യാന്‍ നിര്‍ദ്ദേശിച്ച് വിക്കിപീഡിയയോട് സുപ്രീം കോടതി. അന്വേഷണം തുടരുന്ന സാഹചര്യത്തില്‍ വിക്കിപീഡിയ പേര് നിലനിര്‍ത്തിയെന്നും ഇരയെ ചിത്രീകരിച്ച് ഗ്രാഫിക് സൃഷ്ടിച്ചെന്നും കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് ഉത്തരവ്.
സിബിഐ അന്വേഷണത്തില്‍ നിന്നും ലഭിക്കുന്ന സൂചനകള്‍ ഈ ഘട്ടത്തില്‍ വെളിപ്പെടുത്തുന്നത് ഉചിതമല്ലെന്നും അങ്ങനെ ചെയ്യുന്നത് ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തെ തടസ്സപ്പെടുത്തുമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.