Newsperseconds.com

ഡല്‍ഹി മുഖ്യമന്ത്രിയായി അതിഷി മര്‍ലേന ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

Untitled 1

ഡല്‍ഹി: ഡല്‍ഹിയിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായി ആം ആദ്മി നേതാവ് അതിഷി മര്‍ലേന ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. പുതിയ മന്ത്രിമാരുടെ കൗണ്‍സിലിന്റെ ഭാഗമാകുന്ന അഞ്ച് എംഎല്‍എമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാജ്ഭവനില്‍ വൈകിട്ട് 4.30 നാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. അതിഷിയ്ക്കൊപ്പം ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരായ ഗോപാല്‍ റായ്, കൈലാഷ് ഗഹ്ലോട്ട്, സൗരഭ് ഭരദ്വാജ്, ഇമ്രാന്‍ ഹുസൈന്‍ എന്നിവരാണ് സത്യപ്രതിജ്ഞാ ചെയ്യുന്നത്. ഡല്‍ഹി കാബിനറ്റില്‍ ഒരു പുതിയ അംഗവും ഉണ്ടാകും – സുല്‍ത്താന്‍പൂര്‍ മജ്റയില്‍ നിന്ന് ആദ്യമായി എംഎല്‍എയും എഎപിയുടെ ദളിത് മുഖവുമായ മുകേഷ് അഹ്ലാവത്. സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ആഘോഷമാക്കാനാണ് ആംആദ്മിയുടെ തീരുമാനം.

മദ്യനയ അഴിമതിക്കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെ അരവിന്ദ് കെജ്രിവാള്‍ രാജി പ്രഖ്യാപിച്ചതോടെയാണ് ഡല്‍ഹിയില്‍ പുതിയ തീരുമാനങ്ങളുമായി ആം ആദ്മി മുന്നോട്ടുവന്നത്. ഡല്‍ഹിയില്‍ ആംആദ്മിയുടെ ഉറച്ച ശബ്ദമായ അതിഷിയല്ലാതെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെജ്രിവാളിന് മുന്നില്‍ മറ്റൊരു ഒപ്ഷന്‍ ഉണ്ടായിരുന്നില്ല. ആംആദ്മി രാഷ്ട്രീയകാര്യ സമിതിയില്‍ കെജ്രിവാള്‍ അതിഷിയുടെ പേര് നിര്‍ദേശിച്ചു. മുതിര്‍ന്ന നേതാവ് മനീഷ് സിസോദിയ അടക്കമുള്ളവര്‍ പിന്തുണച്ചതോടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അതിഷിയെത്തി. തൊട്ടടുത്ത ദിവസം അതിഷിയെ ഡല്‍ഹി മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുകയായിരുന്നു.

Share this Article

Leave a Comment