Newsperseconds.com

കടലുണ്ടിയില്‍ നിന്ന് കാണാതായ പതിനഞ്ചുകാരനെ ഗോവയില്‍ കണ്ടെത്തി; രക്ഷിതാക്കള്‍ക്ക് വിട്ടുനല്‍കാതെ അധികൃതര്‍

Untitled 1

മലപ്പുറം: കടലുണ്ടിയില്‍ നിന്ന് കാണാതായ പതിനഞ്ചുകാരനെ ഗോവയില്‍ കണ്ടെത്തിയിട്ടും രക്ഷിതാക്കള്‍ക്ക് വിട്ടുനല്‍കാതെ അധികൃതര്‍. കടലുണ്ടി നഗരത്തിലെ റാഹില്‍ റഹ്മാന്റെ മകന്‍ മുഹമ്മദ് സല്‍മാനെയാണ് (15) ഗോവയില്‍ കണ്ടെത്തിയത്. കുട്ടിയെ വിട്ടുനല്‍കാത്തതിന്റെ കാരണം വളരെ വിചിത്രമായിരുന്നു.

പുതിയ സിഡബ്‌ള്യുസി കമ്മിറ്റി നിലവില്‍ വരാതെ കുട്ടിയെ വിട്ടുനല്‍കാനാകില്ലെന്നും പുതിയ കമ്മറ്റി വരാന്‍ ഒരാഴ്ച്ച സമയമെടുക്കുമെന്നാണ് വാദം. അതിന് കഴിയില്ലെങ്കില്‍ കോടതിയെ സമീപിക്കാന്‍ നിര്‍ദേശിച്ചു. കുട്ടിയെ രക്ഷിതാക്കള്‍ ഇതുവരെ നേരിട്ട് കണ്ടിട്ടില്ല. കഴിഞ്ഞ വ്യാഴാഴ്ച്ച ഉച്ചക്ക് ശേഷമായിരുന്നു സല്‍മാനെ വീട്ടില്‍ നിന്നും കാണാതായത്.

Share this Article

Leave a Comment