Newsperseconds.com

‘മനമുരുകി പ്രാര്‍ഥിച്ച എല്ലാവരുടേയും ഹൃദയത്തിലെ നൊമ്പരമായി’; അര്‍ജുന് ആദരാഞ്ജലി അര്‍പ്പിച്ച് മോഹന്‍ലാല്‍

Untitled 1

തിരുവനന്തപുരം: ഷിരൂരിലെ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ മരണമടഞ്ഞ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നടന്‍ മോഹന്‍ലാല്‍. നമ്മുടെ ഹൃദയത്തിലെ നൊമ്പരമാണ് അര്‍ജുന്‍ എന്ന് മോഹന്‍ലാല്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹം അര്‍ജുന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്. മനമുരുകി പ്രാര്‍ത്ഥിച്ചിട്ടും അര്‍ജുന്റെ ജീവന്‍ രക്ഷിക്കാനാകാത്തതിന്റെ വേദന പങ്ക് വച്ചാണ് മോഹന്‍ലാലിന്റെ കുറിപ്പ്.

‘മനമുരുകി പ്രാര്‍ഥിച്ച നാം എല്ലാവരുടേയും ഹൃദയങ്ങളിലേക്ക് നൊമ്പരമായി പ്രിയപ്പെട്ട അര്‍ജുന്‍….പ്രിയ സഹോദരന് കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍.’ എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്. മലയാളക്കര അര്‍ജുന്റെ ജീവനായി പ്രാര്‍ത്ഥിച്ചിരുന്നുവെനാണ് മോഹന്‍ലാലിന്റെ കുറിപ്പിന് താഴെ വരുന്ന കമന്റുകള്‍.

ഗംഗാവലിപ്പുഴയുടെ അടിത്തട്ടില്‍ നിന്നാണ് അര്‍ജുന്റെ ലോറി കണ്ടെത്തിയത്. അര്‍ജുന്‍ ജീവനോടെ തിരിച്ചുവരണമെന്ന കേരളം ഒന്നടങ്കം പ്രാര്‍ത്ഥിച്ചിരുന്നു. 72 ദിവസങ്ങള്‍ക്ക് ശേഷമാണ് അര്‍ജുനെ കണ്ടെത്താനായത്. ഡിഎന്‍എ പരിശോധന ഫലം രണ്ട് ദിവസത്തിനകം ലഭിക്കുമെന്ന് പോലീസ് അറിയിച്ചു. കാര്‍വാര്‍ കിംസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹത്തില്‍ നിന്നും സാംപിള്‍ ശേഖരിച്ച് ഹുബ്ലിയിലെ റീജണല്‍ ഫോറന്‍സിക് സയന്‍സ് ലാബിലേക്ക് ഡിഎന്‍എ പരിശോധനയ്ക്ക് അയക്കുകയാണ് ചെയ്യുക.

Share this Article

Leave a Comment