Newsperseconds.com

അഖില്‍ പി ധര്‍മ്മജന്റെ ‘റാം c/o ആനന്ദി’ യുടെ വ്യാജപതിപ്പ് വിതരണം ചെയ്തു; പൂന്തുറ സ്വദേശി അറസ്റ്റില്‍

Untitled 1

കൊച്ചി: അഖില്‍ പി ധര്‍മ്മജന്റെ ‘റാം c/o ആനന്ദി’ എന്ന നോവലിന്റെ വ്യാജപതിപ്പ് നിര്‍മ്മിച്ച് വിതരണം ചെയ്ത യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം പൂന്തുറ സ്വദേശി ഹബീബ് റഹ്മാനാണ് വ്യാജ പതിപ്പുകള്‍ വിതരണം ചെയ്തത്. എറണാകുളം സെന്‍ട്രല്‍ പൊലീസിന്റേതാണ് നടപടി.

ചെന്നൈ നഗരം പശ്ചാത്തലമാക്കി എഴുതിയ ഫീല്‍ ഗുഡ് സിനിമ പോലൊരു നോവലാണിത്. പ്രണയം, സൗഹൃദം, യാത്ര, പ്രതികാരം, രാഷ്ട്രീയം തുടങ്ങി എല്ലാം കോര്‍ത്തിണക്കിയ റാം c/o ആനന്ദിക്ക് ആരാധകര്‍ ഏറെയാണ്. സാമൂഹ്യമാധ്യമങ്ങളിലടക്കം ചര്‍ച്ചയായ ഈ പുസ്തകത്തിന്റെ പ്രസിദ്ധീകരണ പകര്‍പ്പവകാശം ഡിസി ബുക്സിനാണ്. മറൈന്‍ ഡ്രൈവില്‍ നടന്ന ഗുണാകേവ് എക്സിബിഷന്‍ സെന്ററിലെ പുസ്തക സ്റ്റാളിലാണ് ‘റാം c/o ആനന്ദി’ എന്ന പുസ്തകത്തിന്റെ വ്യാജ പതിപ്പുകള്‍ പകര്‍പ്പവകാശ നിയമത്തിന് വിരുദ്ധമായി വില്‍ക്കുന്നതായി കണ്ടെത്തിയത്.

സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും ഇത്തരത്തില്‍ വ്യാജപുസ്തകങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നതിനെതിരെ ശക്തമായനടപടികളാണ് പൊലീസ് സ്വീകരിക്കുന്നത്. ഇന്ത്യന്‍ പകര്‍പ്പവകാശ നിയമപ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുക്കുന്നത്.

Share this Article

Leave a Comment