Newsperseconds.com

സിപിഐഎം അനുകൂല ട്രസ്റ്റിന്റെ പരിപാടിയിൽ പി കെ കുഞ്ഞാലിക്കുട്ടി പങ്കെടുക്കില്ല

Untitled design (9)

എംവി രാഘവന്‍റെ കുടുംബം നയിക്കുന്ന സിപിഐഎം അനുകൂല ട്രസ്റ്റിന്റെ പരിപാടിയിൽ പി കെ കുഞ്ഞാലിക്കുട്ടി പങ്കെടുക്കില്ല. കുഞ്ഞാലിക്കുട്ടി പങ്കെടുക്കുന്നത് രാഷ്ട്രീയ വിവാദമായതോടെയാണ് പിന്മാറ്റം. സിഎംപി നേതാവ് സി പി ജോൺ വിഷയത്തിൽ അതൃത്പി അറിയിച്ചിരുന്നു. നാളെയാണ് എംവി രാഘവന്‍റെ ഒൻപതാം ചരമവാർഷികം.

കണ്ണൂരിൽ സിപിഐഎം അനുകൂല എംവിആർ ട്രസ്റ്റിന്‍റെ, എംവി രാഘവൻ അനുസ്മരണ പരിപാടിയിലാണ് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പങ്കെടുക്കുമെന്ന് ആദ്യം അറിയിച്ചിരുന്നത്. എംവി രാഘവന്‍റെ കുടുംബം നയിക്കുന്ന ട്രസ്റ്റ് സംഘടിപ്പിക്കുന്ന സെമിനാറിൽ മന്ത്രി വി എൻ വാസവൻ, എംവി ജയരാജൻ എന്നിവർക്കൊപ്പമാണ് കുഞ്ഞാലിക്കുട്ടി പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നത്. ഒടുവിൽ തീരുമാനം മാറ്റുകയായിരുന്നു.

Share this Article

Leave a Comment