Newsperseconds.com

അര്‍ജുന്റെ ഡിഎന്‍എ ഫലം ഇന്ന് അറിയും; മൃതദേഹം നാളെ രാവിലെ കോഴിക്കോട്ടെ വീട്ടിലെത്തിക്കും

Untitled 1

അങ്കോല: ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്റെ ഡിഎന്‍എ ഫലം ഇന്ന് വൈകിട്ടോടെ പൂര്‍ത്തിയാക്കും. താരതമ്യ പരിശോധന പൂര്‍ത്തിയാക്കി മൃതദേഹം നാളെ രാവിലെ കോഴിക്കോട്ടെ വീട്ടിലെത്തിക്കും. മൃതദേഹത്തില്‍നിന്ന് ഡിഎന്‍എ സാംപിള്‍ ശേഖരിച്ച് ഹൂബ്ളി റീജണല്‍ ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഫലം വരാന്‍ 18 മണിക്കൂര്‍വരെ സമയമെടുത്തേക്കാമെന്നാണ് ലാബ് ഡയറക്ടര്‍ അറിയിച്ചതെന്ന് മഞ്ചേശ്വരം എംഎല്‍എ എ കെ എം. അഷറഫ് പറഞ്ഞു.

അര്‍ജുന്റെ സഹോദരന്‍ അഭിജിത്തിന്റെ ഡിഎന്‍എ സാംപിള്‍ ശേഖരിച്ച് താരതമ്യത്തിനായി തയ്യാറാക്കിയിട്ടുണ്ട്. അര്‍ജുന്റെ തുടയെല്ലും നെഞ്ചിന്റെ ഭാഗത്തുള്ള വാരിയെല്ലിന്റെ ഒരു ഭാഗവുമാണ് അയച്ചിട്ടുള്ളത്. രണ്ട് ഡിഎന്‍എയും ഒത്തുപോകുന്നുവെന്ന് വാക്കാല്‍ വിവരം ലഭിച്ചാല്‍ത്തന്നെ മൃതദേഹത്തിന്റെ അവശേഷിപ്പുകള്‍ ബന്ധുക്കള്‍ക്ക് വിട്ട് നല്‍കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം മൃതദേഹം കൊണ്ടുവരാന്‍ കര്‍ണാടക സര്‍ക്കാര്‍ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. കണ്ണാടിക്കലിലെ വീടുവരെ കര്‍ണാടക പോലീസ് ആംബുലന്‍സിന് അകമ്പടിവരും. മൃതദേഹം നാട്ടിലെത്തിക്കാനുള്ള മുഴുവന്‍ ചെലവും സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിട്ടുണ്ട്.

Share this Article

Leave a Comment