Newsperseconds.com

‘ആത്മീയതയുടേയും കാരുണ്യത്തിന്റെയും നിറകുടമായ അമ്മ’; മാതാ അമൃതാനന്ദമയി ദേവിയുടെ 71-ാം ജന്മദിനത്തില്‍ പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ആര്‍പിഐ സംസ്ഥാന സംഘടന ജനറല്‍ സെക്രട്ടറി ആര്‍.സി രാജീവ്ദാസ്

Untitled 1

മാതാ അമൃതാനന്ദമയി ദേവിയുടെ 71-ാം ജന്മദിനത്തില്‍ പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ആര്‍പിഐ സംസ്ഥാന സംഘടന ജനറല്‍ സെക്രട്ടറി ആര്‍.സി രാജീവ്ദാസ്. ആത്മീയതയുടേയും കാരുണ്യത്തിന്റെയും നിറകുടമായ അമ്മയുടെ പുതിയ സഹായ പ്രഖ്യാപനങ്ങളില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വയനാടിനായി അമൃതാനന്ദമയി 15 കോടി രൂപയുടെ പദ്ധതികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. ദുരന്തത്തിലെ അതിജീവിതര്‍ക്ക് കൈത്താങ്ങാവുന്ന അമ്മ ഈ ലോകത്തിന്റെ വെളിച്ചമാണെന്നും ആര്‍.സി രാജീവ്ദാസ് പറഞ്ഞു. കോടികണക്കിന് ഭക്തര്‍ക്ക് മാര്‍ഗ്ഗദീപമായ അമ്മയ്ക്ക് സര്‍വശക്തന്‍ ദീര്‍ഘായുസും ആരോഗ്യവും നല്‍കട്ടെയെന്നും അദ്ദേഹം പറഞ്ഞു. എത്രയോ ഭക്തര്‍ക്ക് സ്വന്തം ജീവിതത്തിന്റെ പര്യായപദം തന്നെയാണ് അമ്മ. ഒരു യഥാര്‍ത്ഥ അമ്മയെപ്പോലെ അവര്‍ അവരുടെ ഭക്തരെ പരിപാലിക്കുന്നു. നേരിട്ടും അല്ലാതെയുമുള്ള ഇടപെടലുകളിലൂടെ ദൃശ്യവും അദൃശ്യവുമായ അമ്മയുടെ കരങ്ങള്‍ ഭക്തരെ തലോടുകയാണെന്നും ആര്‍.സി രാജീവ്ദാസ് കൂട്ടിച്ചേര്‍ത്തു.

മനുഷ്യരുടെ അടിസ്ഥാനപരമായ അഞ്ച് ആവശ്യങ്ങള്‍ നിറവേറ്റാനാണ് അമ്മ എപ്പോഴും ആഹ്വാനം ചെയ്യുന്നതും സ്വയം ഇടപെടുന്നതും. ഭക്ഷണം, കിടപ്പാടം, ആരോഗ്യശുശ്രൂഷ, വിദ്യാഭ്യാസം, തൊഴില്‍ എന്നിവയാണ് അവ. അമ്മയുടെ നേതൃത്വത്തിലുള്ള വിവിധ സ്ഥാപനങ്ങള്‍ നടത്തുന്ന സാമൂഹിക, ദരിദ്രസേവന പ്രവര്‍ത്തനങ്ങള്‍ അത്ഭുതപ്പെടുത്തുന്നതാണ്. അമ്മയുടെ അനുഗ്രഹവും ഉപാധികളില്ലാത്ത സ്നേഹവും ലഭിക്കാന്‍ ഭാഗ്യം വേണം. കുട്ടിക്കാലത്തു തന്നെ സ്വന്തം ഭക്ഷണം മറ്റുള്ളവര്‍ക്ക് നല്‍കുകയും വയോധികരെ സേവിക്കുക, അര്‍ഹര്‍ക്കു നേരേ സഹായഹസ്തം നീട്ടുക തുടങ്ങിയ പ്രവര്‍ത്തനങ്ങളായിരുന്നു അമ്മയുടെ ഇഷ്ടങ്ങള്‍. പ്രകൃതിദുരന്തങ്ങളിലെ ഇരകള്‍ക്ക് അമ്മയുടെ കൈകള്‍ സഹായമേകുമ്പോള്‍ ലോകത്തെ അലട്ടുന്ന ചില പ്രശ്‌നങ്ങള്‍ക്കും അവര്‍ പരിഹാരം നല്‍കുകയാണ്. അമ്മയുടെ 71-ാം പിറന്നാള്‍ ദിനത്തില്‍ ഹൃദയംഗമമായ സ്‌നേഹാദരങ്ങള്‍ നേരുന്നുവെന്നും ആര്‍.സി രാജീവ്ദാസ് പറഞ്ഞു.

 

Share this Article

Leave a Comment