Newsperseconds.com

അമൃതകീര്‍ത്തി പുരസ്‌കാരം; മാതാ അമൃതാനന്ദമയി പ്രൊഫസര്‍ വി.മധുസൂദനന്‍ നായര്‍ക്ക് നല്‍കി ആദരിച്ചു

Untitled 1

മാതാ അമൃതാനന്ദമയി മഠത്തിന്റെ അമൃതകീര്‍ത്തി പുരസ്‌കാരം പ്രൊഫസര്‍ വി.മധുസൂദനന്‍ നായര്‍ക്ക് നല്‍കി ആദരിച്ചു. അമൃതവര്‍ഷം 71-ല്‍ മാതാ അമൃതാനന്ദമയിയാണ് പ്രൊഫ. വി.മധുസൂദനന്‍ നായര്‍ക്ക് അമൃതകീര്‍ത്തി പുരസ്‌കാരം കൈമാറിയത്. ആര്‍ട്ടിസ്റ്റ് നമ്പൂതിരി രൂപകല്‍പ്പന ചെയ്ത സരസ്വതി ശില്‍പവും 1,23,456 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.

തിരുവനന്തപുരം സെന്റ് സേവ്യേഴ്‌സ് കോളജ് മലയാള വിഭാഗം അധ്യക്ഷനായിരുന്ന പ്രമുഖ കവി പ്രൊഫസര്‍ വി.മധുസൂദനന്‍ നായര്‍ക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും കേരള സാഹിത്യ അക്കാദമി അവാര്‍ഡും ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി ഉപദേശക സമിതിയംഗം,ഭരണസമിതിയംഗം, കേന്ദ്ര നവോദയ വിദ്യാലയ ഭരണസമിതിയംഗം, കുമാരനാശാന്‍ ദേശീയ സാംസ്‌കാരിക ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

സമയാകാശങ്ങളില്‍ രാമായണ തീര്‍ത്ഥം, വാല്‍മീകി രാമായണം (സംസ്‌കൃതം മലയാളം വ്യാഖ്യാനം), വാക്കിന്റെ വിശ്വരൂപം, നാറാണത്തു ഭ്രാന്തന്‍ തുടങ്ങിയ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ കൃതികള്‍ അദ്ദേഹത്തിന്റെ അഗാധമായ പാണ്ഡിത്യം പ്രതിഫലിപ്പിക്കുന്നു.

Share this Article

Leave a Comment