Newsperseconds.com

ക്രിക്കറ്റ് ലോകകപ്പിൽ ഇന്ന് ന്യൂസീലൻഡ് -ശ്രീലങ്ക പോരാട്ടം; ബെംഗളൂരു എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഉച്ചകഴിഞ്ഞ് മത്സരം

Untitled design (14)

ക്രിക്കറ്റ് ലോകകപ്പിൽ ഇന്ന് ന്യൂസീലൻഡ് -ശ്രീലങ്ക മത്സരം. ബെംഗളൂരു എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഉച്ചകഴിഞ്ഞ് രണ്ട് മണിക്കാണ് മത്സരം. അവസാന സെമിഫൈനൽ സ്ഥാനം സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെ ന്യൂസീലൻഡ് ഇറങ്ങുമ്പോൾ ചാമ്പ്യൻസ് ട്രോഫിയിലേക്ക് യോഗ്യത നേടുക എന്ന ലക്ഷ്യമാണ് ശ്രീലങ്കയുടേത് .

തുടരെ നാല് കളി ജയിച്ച് ഗംഭീരമായി ന്യൂസീലൻഡ് ലോകകപ്പ് ക്യാമ്പയിൻ ആരംഭിച്ച ന്യൂസീലൻഡിന് ഇന്ത്യക്കെതിരെയുള്ള ഏറ്റുമുട്ടലാണ് പ്രതിരോധത്തിലാക്കിയത്. പിന്നീട് കളിച്ച മത്സരങ്ങളിലെല്ലാം ന്യൂസിലാൻഡ് പരാജയപ്പെട്ടു. കഴിഞ്ഞ കളി പാകിസ്താനെതിരെ ചിന്നസ്വാമിയിൽ 401 റൺസ് നേടിയിട്ടും മഴനിയമ പ്രകാരം 21 റൺസിനു തോറ്റത് ന്യൂസിലാൻഡിന് കനത്ത തിരിച്ചടിയായി.

അതേസമയം, ക്രിക്കറ്റ് ബോർഡ് പിരിച്ചുവിട്ടതും മാത്യൂസിനെതിരായ ടൈം ഔട്ടും ശ്രീലങ്കൻ ടീമിൻ്റെ ബാധിച്ചിട്ടുണ്ട്. ബംഗ്ലാദേശിനെതിരെ പരാജയപ്പെട്ടത് ശ്രീലങ്കൻ ടീമിന് കനത്ത തിരിച്ചടിയായിരുന്നു. പാത്തും നിസങ്ക, സദീര സമരവിക്രമ, ചരിത് അസലങ്ക തുടങ്ങി ഏതാണ്ട് എല്ലാവരും ചില നല്ല പ്രകടനങ്ങൾ നടത്തിയിട്ടുണ്ട്.

Share this Article

Leave a Comment