Newsperseconds.com

‘കേരളത്തിലെ യുവാക്കളുടെ പിന്തുണ ലഭിക്കും’; പാര്‍ട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച് പിവി അന്‍വര്‍ എംഎല്‍എ

Untitled 1 Recovered

മലപ്പുറം: എല്‍ഡിഎഫില്‍ നിന്ന് പിന്മാറിയ എംഎല്‍എ പിവി അന്‍വര്‍ പാര്‍ട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചു. കേരളത്തിലെ മുഴുവന്‍ പഞ്ചായത്തുകളില്‍ മത്സരിക്കുമെന്നും തനിക്ക് യുവാക്കളുടെ പിന്തുണ ലഭിക്കുമെന്നും അന്‍വര്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാര്‍ട്ടി വേണം. സംസ്ഥാനത്തെ ലക്ഷക്കണക്കിന് യുവാക്കളുടെ പിന്തുണയാണ് തന്റെ ബലമെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. പരിപൂര്‍ണ്ണ മതേതര സ്വഭാവവുമുള്ള പാര്‍ട്ടി ആയിരിക്കും രൂപീകരിക്കുക. യുവാക്കള്‍ അടക്കം പുതിയ ടീം വരും. എല്ലാ പഞ്ചായത്തുകളിലും പാര്‍ട്ടിക്ക് സ്ഥാനാര്‍ഥികളുണ്ടാകും. മഞ്ചേരിയില്‍ ഒരു ലക്ഷം പേരെ പങ്കെടുപ്പിച്ച് പൊതുയോഗം സംഘടിപ്പിക്കുമെന്നും പി വി അന്‍വര്‍ വ്യക്തമാക്കി.

അതേസമയം, ഹിന്ദു ദിനപത്രത്തില്‍ വന്ന മുഖ്യമന്ത്രിയുടെ മലപ്പുറം വിരുദ്ധ പരാമര്‍ശം തെറ്റാണെങ്കില്‍ തിരുത്താന്‍ എന്തിനാണ് 32 മണിക്കൂര്‍ കാത്തിരുന്നതെന്ന് പി വി അന്‍വര്‍ ചോദിച്ചു. ആ തിരുത്ത് ഒട്ടും ആത്മാര്‍ത്ഥത ഉള്ളതല്ല. മുഖ്യമന്ത്രി നേരത്തെ തന്നെ പറഞ്ഞ കാര്യങ്ങളാണ് അഭിമുഖത്തിലുള്ളത്. അത് വിവാദമായതോടെ പത്രമിറങ്ങി രണ്ടാം ദിവസം 32 മണിക്കൂര്‍ പിന്നിട്ടപ്പോഴാണ് തിരുത്തല്‍ നാടകം കളിച്ചത്. ഇതൊക്കെ നാടകമാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും അന്‍വര്‍ പറഞ്ഞു.

Share this Article

Leave a Comment