Newsperseconds.com

മത സ്പര്‍ധ വളര്‍ത്തുന്ന അഭിമുഖം; മുഖ്യമന്ത്രിക്കും ‘ദി ഹിന്ദു’ പത്രത്തിനുമെതിരെ പരാതിയുമായി ഹൈക്കോടതി അഭിഭാഷകന്‍

Untitled 1

കൊച്ചി: മുഖ്യമന്ത്രിക്കെതിരെയും ‘ദി ഹിന്ദു’ പത്രത്തിനുമെതിരെ പരാതി. ഹൈക്കോടതി അഭിഭാഷകന്‍ ബൈജു നോയല്‍ ആണ് പരാതി നല്‍കിയത്. പത്രത്തില്‍ അച്ചടിച്ചു വന്ന മുഖ്യമന്ത്രിയുമായുള്ള അഭിമുഖം മത സ്പര്‍ധ വളര്‍ത്തുന്നതാണെന്നു ചൂണ്ടിക്കാട്ടിയാണ് പരാതി. എറണാകുളം സിറ്റി പൊലീസ് കമ്മീഷണര്‍ക്കും സിജെഎം കോടതിയിലുമാണ് പരാതി നല്‍കിയത്.

അതേ സമയം, അഭിമുഖത്തില്‍ താന്‍ പറയാത്ത കാര്യങ്ങള്‍ വന്നുവെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ഏതെങ്കിലും ഒരു ജില്ലയേയോ, ഒരു വിഭാഗത്തെയോ കുറ്റപ്പെടുത്തി സംസാരിക്കുന്ന ഒരു രീതി തനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇന്റര്‍വ്യൂ പ്രസിദ്ധീകരിച്ചപ്പോള്‍, ഞാന്‍ പറയാത്ത കാര്യങ്ങള്‍ അച്ചടിച്ചു വന്നു. ഇതില്‍ എതിര്‍പ്പ് അറിയിച്ചപ്പോള്‍ ഹിന്ദു ദിനപ്പത്രം മാന്യമായ നിലപാടാണ് സ്വീകരിച്ചത്- മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

Share this Article

Leave a Comment