Newsperseconds.com

യൂട്യൂബ് ചാനല്‍ തുടങ്ങിയത് മഹാപരാധമായി കാണാന്‍ കഴിയില്ല, ഞാന്‍ കണ്ട കാഴ്ച്ചയില്‍ മനാഫ് മനുഷ്യനാണ്; ഫേസ്ബുക്ക് പോസ്റ്റുമായി അഖില്‍ മാരാര്‍

Untitled 1

ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ കുടുംബം ലോറിഉടമ മനാഫിനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയത് വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. സാമൂഹ്യമാധ്യമങ്ങളില്‍ അര്‍ജുന്റെ കുടുംബത്തിനെതിരെ വലിയ സൈബര്‍ ആക്രമണം നടക്കുകയാണ്. 72 ദിവസം ഗംഗാവലിക്ക് അരികില്‍ തന്റെ പ്രിയപ്പെട്ട ലോറി ഡ്രൈവര്‍ക്ക് വേണ്ടി കാത്തിരുന്നത് തെറ്റാണോ എന്നാണ് മനാഫിന്റെ ചോദ്യം. വിഷയത്തിന്റെ ഗൗരവവും അപ്‌ഡേറ്റ്‌സും അറിയിക്കാന്‍ വേണ്ടി യൂട്യൂബ് ചാനല്‍ തുടങ്ങിയത് തെറ്റായെങ്കില്‍ മാപ്പ് എന്നും മനാഫ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍, മനാഫിനെ പിന്തുണച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. സംവിധായകനും ബിഗ്‌ബോസ് വിന്നറുമായ അഖില്‍ മാരാറിന്റെ കുറിപ്പ് ഇപ്പോള്‍ വൈറലാവുകയാണ്. മനാഫിനെ കുറ്റപ്പെടുത്തുന്നവര്‍ പോലും അയാള്‍ ചെയ്ത തെറ്റ് എന്താണെന്ന് വ്യക്തമാക്കുന്നില്ല എന്നാണ് അഖില്‍ പറഞ്ഞത്. ഒരു യൂട്യൂബ് ചാനല്‍ തുടങ്ങിയത് ഒരു മഹാപരാധമായി കാണാനാവില്ലെന്നും കൂട്ടിച്ചേര്‍ത്തു. മനാഫിനു ലഭിച്ച പ്രശസ്തി അറിഞ്ഞു കൊണ്ട് അയാള്‍ സൃഷ്ടിച്ചതല്ല അയാളുടെ ആത്മാര്‍ഥതയ്ക്ക് സ്വഭാവികമായി സംഭവിച്ചതാണ്. ഒരാളുടെ പേരും മതവും നോക്കി അനുകൂലവും പ്രതികൂലവുമായ പ്രതികരണങ്ങള്‍ വരുന്നത് അപകടകരമായ കാഴ്ചയാണെന്നും അഖില്‍ മാരാര്‍ പറഞ്ഞു.

അഖില്‍ മാരാരുടെ കുറിപ്പ്

ശെരിയും തെറ്റും ചര്‍ച്ച ചെയ്യാം…

യൂ ടൂബ് ചാനല്‍ തുടങ്ങിയത് എന്തായാലും ഒരു മഹാപരാധമായി കാണാന്‍ എനിക്ക് കഴിയില്ല. മറിച്ചു വേണ്ടപെട്ടവരെ ഒരാഴ്ച കഴിയുമ്പോള്‍ മറക്കുന്ന മനുഷ്യര്‍ ഉള്ള നാട്ടില്‍ 72 ദിവസം ഒരാള്‍ മറ്റൊരാള്‍ക്ക് വേണ്ടി മാറ്റി വെച്ചത് ചെറിയ കാര്യമല്ല. കുഴിയില്‍ വീണ സുഭാഷിനെ നീ എടുത്തില്ലെങ്കില്‍ ഞാന്‍ എടുക്കും എന്ന് പറഞ്ഞ കൂട്ടുകാരന്‍ കാണിച്ച ആത്മാര്‍ത്ഥത ഭാവിയില്‍ സിനിമ ആകും എന്ന ചിന്തയില്‍ അല്ല. ഉള്ളിലെ സത്യം സിനിമ ആയി സംഭവിച്ചതാണ്.

മനാഫിനു ലഭിച്ച പ്രശസ്തി അറിഞ്ഞു കൊണ്ട് അയാള്‍ സൃഷ്ടിച്ചതല്ല അയാളുടെ ആത്മാര്‍ത്ഥതയ്ക്ക് സ്വഭാവികമായി സംഭവിച്ചതാണ്. ഇനി അര്‍ജുനെ വിറ്റ് കാശാക്കിയവരെ എതിര്‍ക്കണം എന്നതാണ് ആഗ്രഹം എങ്കില്‍ കേരളത്തിലെ എല്ലാ മാധ്യമങ്ങളേയും നിങ്ങള്‍ വിമര്‍ശിക്കുക. മനാഫിനെതിരെ നിരവധി പോസ്റ്റുകള്‍ ഞാന്‍ കണ്ടു.. പക്ഷെ ഒരാള്‍ പോലും അയാള്‍ ചെയ്ത തെറ്റ് എന്താണെന്ന് വ്യക്തമാക്കുന്നില്ല…

ചുരുക്കത്തില്‍ കേരളം ഒരു ഭ്രാന്താലയം ആണെന്ന് ലോകത്തോട് ഉറപ്പിക്കാന്‍ ഒരാളുടെ പേരും മതവും നോക്കി അനുകൂലവും പ്രതികൂലവുമായ പ്രതികരണങ്ങള്‍ വരുന്നത് അപകടകരമായ കാഴ്ചയാണ്.

ഞാന്‍ കണ്ട കാഴ്ച്ചയില്‍ മനാഫ് മനുഷ്യനാണ്…

Share this Article

Leave a Comment