Newsperseconds.com

ചിപ്‌സ് വാങ്ങി നല്‍കാമെന്ന് പറഞ്ഞ് ക്വാട്ടേഴ്സിലെത്തിച്ചു; അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച ഒഡിഷ സ്വദേശി അറസ്റ്റില്‍

Untitled 1

മലപ്പുറം: നിലമ്പൂരില്‍ ഇതരസംസ്ഥാന തൊഴിലാളിയുടെ മകള്‍ക്ക് നേരെ അതിക്രമം. ഒഡിഷ സ്വദേശി അറസ്റ്റില്‍. അയല്‍വാസിയായ അലി ഹുസൈന്‍ (53) എന്ന റോബിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.

അഞ്ചു വയസ്സുള്ള പെണ്‍കുട്ടിയെ ചിപ്‌സ് വാങ്ങി നല്‍കാമെന്ന് പറഞ്ഞ് ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന തൊട്ടടുത്ത ക്വാട്ടേഴ്സിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. അവിടെവെച്ചാണ് ലൈംഗികമായി പീഡിപ്പിച്ചത്. സംഭവത്തിന് ശേഷം പ്രതി സ്ഥലത്തുനിന്ന് രക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ പൊലീസിന്റെ പിടിയിലാവുകയായിരുന്നു.

Share this Article

Leave a Comment