Newsperseconds.com

പകര്‍ച്ചവ്യാധി പ്രതിരോധം; എല്ലാ ജില്ലയിലും സംയോജിത പരിശോധനാ സംവിധാനം നടപ്പിലാക്കും

Untitled 1

തിരുവനന്തപുരം: പകര്‍ച്ചവ്യാധി പ്രതിരോധം ഉറപ്പാക്കാന്‍ രോഗവ്യാപന കാരണം കണ്ടെത്താന്‍ സംയോജിത പരിശോധനാ സംവിധാനം എല്ലാ ജില്ലയിലും നടപ്പിലാക്കും. മനുഷ്യനെ ഗുരുതരമായി ബാധിക്കാവുന്ന രോഗങ്ങളുടെ വ്യാപനം കണ്ടെത്താനും സ്ഥിരീകരിക്കാനും ആവശ്യമായ നിയന്ത്രണ മാര്‍ഗങ്ങള്‍ സ്വീകരിക്കാനുമാണ് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകള്‍ സംയോജിതമായി പരിശോധന നടത്തുന്നത്.

പ്രവര്‍ത്തന മാര്‍ഗരേഖ തയ്യാറാക്കി പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ നാല് ജില്ലയിലാണ് ഫീല്‍ഡുതല പരിശോധന നടത്തിയത്. ജില്ലകളില്‍ റിപ്പോര്‍ട്ട് ചെയ്ത പകര്‍ച്ചവ്യാധികളുടെ കണക്കുകള്‍ അടിസ്ഥാനമാക്കിയാണ് ഫീല്‍ഡുതല പരിശോധന സംഘടിപ്പിച്ചത്. ആദ്യഘട്ടം വിജയകരമായി പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് രാജ്യത്ത് ആദ്യമായി സംസ്ഥാനത്ത് എല്ലാ ജില്ലയിലും ഇത് നടപ്പിലാക്കുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. കോട്ടയം ജില്ലയില്‍ എലിപ്പനി, ആലപ്പുഴയില്‍ പക്ഷിപ്പനി, ഇടുക്കിയില്‍ ചെള്ളുപനി (സ്‌ക്രബ് ടൈഫസ്), പത്തനംതിട്ട ജില്ലയില്‍ ജലജന്യ രോഗങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട ഫീല്‍ഡുതല പരിശോധനയാണ് നടത്തിയത്.

Share this Article

Leave a Comment