Newsperseconds.com

ഹരിയാനയില്‍ കോണ്‍ഗ്രസിനെ കടത്തിവെട്ടി ബിജെപി; ആദ്യപകുതിയില്‍ വന്‍ ട്വിസ്റ്റ്; വോട്ടെണ്ണല്‍ പുരോഗമിക്കുന്നു

Untitled 1

ഹരിയാന നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ വന്‍ ട്വിസ്റ്റ്. നിലവില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്ന എട്ട് മണ്ഡലങ്ങളില്‍ ഭൂരിപക്ഷം 1000 വോട്ടിന് താഴെയാണ്. ബിജെപി ലീഡ് ചെയ്യുന്ന 10 മണ്ഡലങ്ങളില്‍ ഭൂരിപക്ഷം ആയിരത്തില്‍ താഴെയാണ്. ഈ മണ്ഡലങ്ങളിലെ ഫലം ഹരിയാനയില്‍ കോണ്‍ഗ്രസിനും ബിജെപിക്കും നിര്‍ണ്ണായകമാകുമെന്നാണ് വിലയിരുത്തല്‍.

വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകളില്‍ കോണ്‍ഗ്രസിന് വന്‍കുതിപ്പായിരുന്നു. 58 സീറ്റില്‍ കോണ്‍ഗ്രസ് മുന്നിലായിരുന്നു. ഇപ്പോള്‍ വന്‍ തിരിച്ചു വരവു നടത്തിയിരിക്കുകയാണ് ബിജെപി. വോട്ടെണ്ണല്‍ രണ്ടാം മണിക്കൂറിലേക്കെത്തിയപ്പോള്‍ 47 മണ്ഡലങ്ങളിലാണ് ബിജെപി മുന്നിട്ടു നില്‍ക്കുന്നത്. കോണ്‍ഗ്രസ് 37 സീറ്റിലും ലീഡ് ചെയ്യുന്നു. മറ്റുള്ളവര്‍ ആറിടത്തും ലീഡ് ചെയ്യുന്നുണ്ട്.

Share this Article

Leave a Comment