Newsperseconds.com

ഓം പ്രകാശിനെ അറിയില്ല; പോലീസ് ആവശ്യപ്പെട്ടാല്‍ രക്ത സാമ്പിളെടുക്കാന്‍ തയ്യാറാകും; പ്രയാഗ മാര്‍ട്ടിന്‍

Untitled 1

കൊച്ചി: ഓം പ്രകാശുമായി ബന്ധപ്പെട്ട ലഹരിക്കേസില്‍ നടി പ്രയാഗ മാര്‍ട്ടിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. പൊലീസിന്റെ ചോദ്യങ്ങള്‍ക്കെല്ലാം മറുപടി പറഞ്ഞെന്നും രക്ത സാമ്പിളെടുക്കാന്‍ ആവശ്യപ്പെട്ടില്ലെന്നും പ്രയാഗ മാധ്യമങ്ങളോട് പറഞ്ഞു. ആവശ്യപ്പെട്ടാല്‍ തയ്യാറാകുമെന്നും പ്രയാഗ പ്രതികരിച്ചു. വാര്‍ത്ത വന്നതിന് ശേഷമാണ് താന്‍ ഓം പ്രകാശിനെ അറിയുന്നതെന്നും അവര്‍ പറഞ്ഞു. തനിക്കെതിരെ വരുന്ന വ്യാജ വാര്‍ത്ത കാണുന്നുണ്ടെന്നും പ്രയാഗ കൂട്ടിച്ചേര്‍ത്തു.

‘സുഹൃത്തുക്കളെ കാണാനാണ് ഹോട്ടലിലേക്ക് പോയത്. പല സ്ഥലങ്ങളില്‍ പോകാറുണ്ട്. അവിടെയെല്ലാം ക്രിമിനലുകളുണ്ടോയെന്ന് ചോദിച്ചിട്ട് പോകാന്‍ പറ്റുമോ..വാര്‍ത്ത വന്നതിന് ശേഷം ഗൂഗിള്‍ ചെയ്തപ്പോഴാണ് ഓം പ്രകാശ് ആരാണെന്ന് മനസിലാക്കുന്നത്. താന്‍ പോയ സമയത്ത് അവിടെ പാര്‍ട്ടിയൊന്നും ഇല്ലായിരുന്നു.
എന്റെ പേരില്‍ എന്തൊക്കെ വ്യാജ വാര്‍ത്തകളാണ് വരുന്നതെന്ന് ഞാന്‍ വായിക്കുന്നുണ്ട്. ഞാന്‍ മാധ്യമങ്ങളെ കുറ്റപ്പെടുത്തുന്നതല്ല, എന്റെ പേരിലുള്ള വാര്‍ത്തകള്‍ ഞാന്‍ അറിയുന്നുണ്ടെന്ന് പറയുകയാണ്. തീര്‍ച്ചയായും പൊലീസ് അതിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ ചോദിക്കും. അതിനുള്ള ഉത്തരം ഞാന്‍ പറഞ്ഞുവെന്നും പ്രയാഗ പറഞ്ഞു.

അതേസമയം മാധ്യമപ്രവര്‍ത്തകരുടെ പല ചോദ്യങ്ങള്‍ക്ക് പ്രയാഗ മറുപടി നല്‍കിയില്ല. ചില ചോദ്യങ്ങള്‍ പൊലീസ് മാത്രം ചോദിക്കുമ്പോള്‍ ഉത്തരം പറയേണ്ടതാണെന്നും അത് മാധ്യമങ്ങളോട് പറയേണ്ടതില്ലെന്നും പ്രയാഗ പ്രതികരിച്ചു. പൊലീസ് ചോദിച്ച എല്ലാ ചോദ്യങ്ങള്‍ക്കും താന്‍ ഉത്തരം കൊടുത്തിട്ടുണ്ടെന്നും പ്രയാഗ വ്യക്തമാക്കി.

Share this Article

Leave a Comment