കൊച്ചി: ഐ.എച്ച്.ആര്‍.ഡി ഡയറക്ടറുടെ നിയമനത്തിനുള്ള അഭിമുഖത്തില്‍ പങ്കെടുത്ത വി.എസ്. അച്യുതാനന്ദന്റെ മകന്‍ ഡോ. വി .എ. അരുണ്‍കുമാറിന് ചുമതല വഹിക്കാനുള്ള യോഗ്യതകള്‍ ഇല്ലെന്ന് ആള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എഡ്യൂക്കേഷന്‍. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് പരാമര്‍ശം. 2010ലേയും 2019ലേയും ഓഫീസ് ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ ഐ എച്ച് ആര്‍ഡി ഡയറക്ടര്‍ക്ക് വേണ്ട യോഗ്യത നിശ്ചയിച്ചിട്ടുണ്ടെന്ന് സത്യവാങ്മൂലത്തിലുണ്ട്.
തിരുവനന്തപുരത്ത് നടന്ന അഭിമുഖത്തില്‍ അരുണ്‍ കുമാറിനെ കൂടാതെ അഞ്ചുപേര്‍ പങ്കെടുത്തിരുന്നു. 10 പേരായിരുന്നു പങ്കെടുത്തിരുന്നത്. വിദ്യാഭ്യാസ യോഗ്യതയും നിശ്ചിത വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമാണ് നിയമനത്തിനുളള പ്രധാന മാനദണ്ഡം. എന്നാല്‍. ഡോ. വി എ അരുണ്‍കുമാറിന് നിശ്ചിത യോഗ്യതയും പരിചയവുമില്ലെന്നും കോടതി ഉചിതമായ തീര്‍പ്പുണ്ടാക്കണമെന്നുമെന്നുമാണ് സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വി. എ. അരുണ്‍ കുമാറിന്റെ നിയമനത്തിനെതിരെ പ്രതിപക്ഷ വിദ്യാര്‍ഥി സംഘടനകള്‍ അടക്കം നേരത്തെ രംഗത്തെത്തിയിരുന്നു. ഹര്‍ജി ഈ മാസം 23 ന് ഹൈക്കോടതി പരിഗണിക്കും.