Newsperseconds.com

‘വിദ്യാരംഭ ദിനത്തില്‍ ആദ്യാക്ഷരം കുറിക്കുന്ന എല്ലാ കുഞ്ഞുങ്ങള്‍ക്കും നന്മയും വിജയവും നേരുന്നു’; വിജയദശമി ആശംസകളുമായി റിപ്പബ്ലിക്കന്‍ പാര്‍ട്ടി ദേശീയ സെക്രട്ടറി ജനറല്‍ ഡോ.രാജീവ്മേനോന്‍

Untitled 1

വിശ്വാസത്തിന്റെയും സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഊര്‍ജ്ജസ്വലമായ ആഘോഷങ്ങളിലൊന്നായ വിദ്യാരംഭ ദിനത്തില്‍ ആദ്യാക്ഷരം കുറിക്കുന്ന എല്ലാ കുരുന്നുകള്‍ക്കും ആശംസകള്‍ അറിയിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ദേശീയ സെക്രട്ടറി ജനറല്‍ ഡോ.രാജീവ്മേനോന്‍. നിരവധി കുരുന്നുകളാണ് ഇന്ന് വിദ്യാരംഭം കുറിക്കുന്നത്. അരിയില്‍ ചൂണ്ടുവിരല്‍ കൊണ്ടും നാവില്‍ സ്വര്‍ണമോതിരം കൊണ്ടും ഹരിശ്രീ ഗണപതയേ നമഃ എഴുതിക്കൊണ്ട് കുരുന്നുകള്‍ അറിവിന്റെ ലോകത്തേക്ക് പിച്ചവയ്ക്കുന്നത് ജാതിമതഭേദമന്യേയാണെന്നും ഡോ.രാജീവ്‌മേനോന്‍ പറഞ്ഞു. കുട്ടികള്‍ക്ക് രണ്ടരയ്ക്കും മൂന്നര വയസ്സിനും ഇടക്കാണ് ഈ ചടങ്ങ് നടത്തുന്നത്. നവരാത്രിയുടെ അവസാന ദിവസമായ വിജയദശമി നാളില്‍ നടത്തുന്ന വിദ്യാരംഭം ഏറെ സന്തോഷവും പ്രതീക്ഷയും നല്‍കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് ക്ഷേത്രങ്ങളിലും പ്രധാന എഴുത്തിനിരുത്ത് കേന്ദ്രങ്ങളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ലോകത്തിന്റെ തന്നെ വിവിധ കോണുകളില്‍ ഇന്ന് വിദ്യാരംഭം കുറിക്കുന്ന കുരുന്നുകള്‍ നിരവധിയാണ്. നവരാത്രി ദിനാഘോഷങ്ങളിലെ ഏറ്റവും അവസാനത്തെ ദിനവുമാണ് വിജയദശമി. തിന്‍മയ്ക്ക് മേല്‍ നന്മ നേടിയ വിജയമായിട്ടാണ് വിജയദശമി ദിനം ആഘോഷിക്കുന്നത്. അതോടൊപ്പം തന്നെ ധര്‍മ്മം പുനഃസ്ഥാപിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി മഹിഷാസുരനെതിരെ ദുര്‍ഗ്ഗാദേവി നേടിയ വിജയത്തേയും ഈ ദിനത്തില്‍ അനുസ്മരിക്കുന്നു. സരസ്വതി സാന്നിധ്യത്താല്‍ ദേവി ക്ഷേത്രങ്ങളില്‍ നടക്കുന്ന വിദ്യാരംഭ ചടങ്ങുകള്‍ ഐശ്വര്യപൂര്‍ണ്ണമായ ഒന്നാണെന്ന് ഡോ.രാജീവ്‌മേനോന്‍ പറഞ്ഞു. അറിവും അക്ഷരങ്ങളും നെഞ്ചിലേറ്റുന്ന കുഞ്ഞുങ്ങളുടെ മനസ്സില്‍ എന്നും നന്മ വിരിയട്ടെയെന്നും അറിവ് ഏകമാണെന്ന പരമാര്‍ത്ഥത്തിന് അടിവരയിടുകയാണ് വിജയദശമി ദിനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share this Article

Leave a Comment