Newsperseconds.com

കനത്ത മഴ; ചെന്നൈയില്‍ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചു

Untitled 1

കനത്ത മഴയെ തുടര്‍ന്ന് ചെന്നൈയിലും മറ്റ് മൂന്ന് ജില്ലകളിലും സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും തമിഴ്നാട് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ്, ഐഎംഡി നാളെ ഓറഞ്ച് അലര്‍ട്ടും മറ്റന്നാള്‍ റെഡ് അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ സുരക്ഷ കണക്കിലെടുത്ത് ചെന്നൈ, ചെങ്കല്‍പേട്ട്, തിരുവള്ളൂര്‍, കാഞ്ചീപുരം എന്നിവിടങ്ങളിലെ സ്‌കൂളുകള്‍ക്ക് നാളെ അധികൃതര്‍ അവധി പ്രഖ്യാപിച്ചു. ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കെയാണ് പ്രഖ്യാപനം. ചെന്നൈ ഉള്‍പ്പെടെ 4 ജില്ലകളിലെ എല്ലാ സ്‌കൂളുകള്‍ക്കും നാളെ അവധിയായിരിക്കും.

മഴവെള്ളം ഒഴുകിപ്പോകുന്നതിനു സൗകര്യമില്ലാത്ത പ്രദേശങ്ങളില്‍ താല്‍ക്കാലിക സംവിധാനം ഒരുക്കുന്നതു നിരീക്ഷിക്കാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് കോര്‍പറേഷന്‍ നിര്‍ദേശം നല്‍കി. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടുന്നതിനാല്‍ ചെന്നൈയിലും സമീപ ജില്ലകളിലും 17 വരെ കനത്ത മഴ മുന്നുറിയിപ്പുണ്ട്.

 

 

Share this Article

Leave a Comment