Newsperseconds.com

വാഹനമിടിച്ചതിന് ശേഷം നിര്‍ത്താതെ പോയ സംഭവം; ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്തു, ജാമ്യം

Untitled 1

കൊച്ചി: വാഹനമിടിച്ചതിന് ശേഷം നിര്‍ത്താതെ പോയ സംഭവത്തില്‍ നടന്‍ ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. മട്ടാഞ്ചേരി സ്വദേശി നല്‍കിയ പരാതിയിലാണ് നടപടി. കൊച്ചിയില്‍ കഴിഞ്ഞ മാസമായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

സെപ്റ്റംബര്‍ എട്ടിന് തെറ്റായ ദിശയിലൂടെയെത്തിയ ഭാസിയുടെ കാര്‍ പരാതിക്കാരന്റെ സ്‌കൂട്ടറിലിടിക്കുകയും നിര്‍ത്താതെ പോകുകയുമായിരുന്നു. അപകടത്തില്‍ പരാതിക്കാരന് സാരമായ പരിക്കുകള്‍ സംഭവിച്ചിരുന്നു. സംഭവത്തില്‍ നടനെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

Share this Article

Leave a Comment