Newsperseconds.com

ഇന്ത്യ- അമേരിക്ക മന്ത്രിതല ചർച്ച ‘ടു പ്ലസ് ടു’ ഇന്ന് ഡൽഹിയിൽ

Untitled design (21)

ഇന്ത്യ- അമേരിക്ക മന്ത്രിതല ചർച്ച ‘ടു പ്ലസ് ടു’ ഇന്ന് ഡൽഹിയിൽ നടക്കും. പ്രതിരോധ മന്ത്രി രാജ് നാഥ് സിങ്ങ് , വിദേശ കാര്യ മന്ത്രി എസ് ജയ്ശങ്കർ, യു എസ് സ്‌റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കൻ, പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ എന്നിവർ ചർച്ചയിൽ പങ്കെടുക്കും.

അഞ്ചാമത് നടക്കുന്ന ‘ടു പ്ലസ് ടു’ ചർച്ചയിൽ ഇരു രാജ്യങ്ങളുടെയും പ്രതിരോധമുൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ചചെയ്യും.
ഇസ്രയേൽ – ഹമാസ് യുദ്ധവും പ്രധാന ചർച്ചയാകും. സാങ്കേതിക ശൃംഖലകളിലെ സഹകരണവും ക്വാഡ് രാജ്യങ്ങൾക്കിടയിലെ ബന്ധം ശക്തിപ്പെടുത്തുന്നതും ചർച്ചയാകും. കഴിഞ്ഞ വർഷം വാഷിങ്ടണിലായിരുന്നു ചർച്ച.

Share this Article

Leave a Comment