Newsperseconds.com

കളമശ്ശേരി സ്‌ഫോടനകേസ്; പ്രതി മാര്‍ട്ടിനുമായി ഇന്നും തെളിവെടുപ്പ് നടത്തും; കസ്റ്റഡി കാലാവധി 15 വരെ

pp

കൊച്ചി: കളമശേരി സ്ഫോടന കേസിലെ പ്രതി ഡൊമിനിക്ക് മാര്‍ട്ടിനുമായി ഇന്നും തെളിവെടുപ്പ് നടത്തും. സ്‌ഫോടകത്തിനു ഉപയോഗിച്ച പടക്കം വാങ്ങിച്ച കടയില്‍ ഇന്നലെ പോലീസ് മാര്‍ട്ടിനുമായി തെളിവെടുപ്പ് നടത്തി. ഇന്ന് തമ്മനത്തെ വീട്ടിലേക്ക് കൊണ്ടു പോകും. സ്ഫോടനം നടന്ന സാംമ്ര കണ്‍വെന്‍ഷന്‍ സെന്ററിലെ തെളിവെടുപ്പ് നേരത്തെ തന്നെ പൂര്‍ത്തിയാക്കിയിരുന്നു. ഈ മാസം 15 വരെയാണ് ഡൊമനിക് മാര്‍ട്ടിന്റെ കസ്റ്റഡി കാലാവധി.

പൊലീസുമായി എല്ലാത്തരത്തിലും സഹകരിക്കുന്നുണ്ടെന്നും തനിക്ക് പൊലീസിനെതിരെ പരാതിയൊന്നുമില്ലെന്നും മാര്‍ട്ടിന്‍ കഴിഞ്ഞ ദിവസം കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

Share this Article

Leave a Comment