Newsperseconds.com

വാണിയമ്പാറയില്‍ മാധ്യമപ്രവര്‍ത്തകര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് വിദ്യാര്‍ഥികളെ ഇടിച്ചു; രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

Untitled 1

പാലക്കാട്: തൃശൂര്‍ – പാലക്കാട് ദേശിയപാതയില്‍ വാണിയമ്പാറ നിലിപ്പാറയില്‍ കാറിടിച്ച് വിദ്യാര്‍ഥികള്‍ മരിച്ചു. മേരി മാതാ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥികളായ മുഹമ്മദ് ഇസാം ഇഖ്ബാല്‍, മുഹമ്മദ് റോഷന്‍ എന്നിവരാണ് മരിച്ചത്.

ഉച്ചക്ക് രണ്ടുമണിയോടെയാണ് അപകടം. മാധ്യമപ്രവര്‍ത്തകര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് വിദ്യാര്‍ഥികളെ ഇടിക്കുകയായിരുന്നു. വെള്ളിയാഴ്ചയായതിനാല്‍ വിദ്യാര്‍ഥികള്‍ പള്ളിയില്‍ പോയി തിരിച്ചുവരുന്നതിനിടെയാണ് അപകടം ഉണ്ടായത്.

Share this Article

Leave a Comment