Newsperseconds.com

ഗാസ സിറ്റി വളഞ്ഞ് ഇസ്രയേല്‍; സൈനികകേന്ദ്രത്തില്‍ ആക്രമണം നടത്തി അന്‍പതോളം ഹമാസുകാരെ വധിച്ചു

gaza

ഗാസ: ആയിരക്കണക്കിന് ആളുകള്‍ ബുധനാഴ്ച ഗാസയില്‍ നിന്ന് പലായനം ചെയ്തപ്പോള്‍ ഗാസ സിറ്റിയില്‍ ഇസ്രായേല്‍ സേനയും ഹമാസ് തീവ്രവാദികളും വലിയ രീതിയില്‍ ഏറ്റുമുട്ടി. ഗാസയിലെ ഹമാസ് സൈനികകേന്ദ്രത്തില്‍ ആക്രമണം നടത്തി അന്‍പതോളം ഹമാസുകാരെ വധിച്ചുവെന്ന് ഐഡിഎഫ് അവകാശപ്പെടുന്നു.

ഹമാസിന്റെ പ്രധാന കോട്ടയും കടല്‍ത്തീരത്തെ ഏറ്റവും വലിയ നഗരവുമായ ഗാസ നഗരത്തിന്റെ ഹൃദയഭാഗത്തേക്ക് തങ്ങളുടെ സൈന്യം മുന്നേറിയതായി ഇസ്രായേല്‍ സൈന്യം പറഞ്ഞു.

Share this Article

Leave a Comment