Newsperseconds.com

ദേശീയ പാത തളിക്കുളത്ത് കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; ഒരു കുടുംബത്തിലെ എട്ടു പേര്‍ക്ക് പരിക്കേറ്റു

Capture

തൃശൂര്‍: ഗുരുവായൂരിലേക്ക് ക്ഷേത്ര ദര്‍ശനത്തിനു പോയ കുടുംബം അപകടത്തില്‍ പെട്ട് എട്ടു പേര്‍ക്ക് പരിക്കേറ്റു. ദേശീയ പാത തളിക്കുളത്ത് കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ 3.30 ഓടെയാണ് അപകടം നടന്നത്. എട്ടു പേരും തിരുവനന്തപുരം സ്വദേശികളാണ്. തിരുവനന്തപുരത്തു നിന്നും ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനു പോകവേയാണ് അപകടമുണ്ടായത്.

മോനിഷ്(19), മോളി (50), അഖില്‍ ( 25 ), ആദര്‍ശ് (26), രാധാകൃഷ്ണന്‍( 31), ഹര്‍ഷ ( 25), അക്ഷിമ (20) എന്നിവര്‍ക്കാണ് പരിക്കേറ്റത്. 4 പേര്‍ക്ക് സാരമായി പരിക്കേറ്റു.

 

Share this Article

Leave a Comment