വാഷിംഗ്ടണ്‍: കൊതുകുകള്‍ പരത്തുന്ന വൈറസായ ചിക്കുന്‍ഗുനിയയ്ക്കുള്ള ലോകത്തിലെ ആദ്യത്തെ വാക്സിന് യുഎസ് ആരോഗ്യ അധികാരികള്‍ വ്യാഴാഴ്ച അംഗീകരിച്ചു. ഇക്സ്ചിക്ക് എന്ന പേരില്‍ വിപണനം ചെയ്യപ്പെടുന്ന വാക്സിന്, എക്സ്പോഷര്‍ സാധ്യത കൂടുതലുള്ള 18 വയസും അതില്‍ കൂടുതലുമുള്ള ആളുകള്‍ക്ക് വേണ്ടി അംഗീകരിച്ചതാണെന്ന് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് അറിയിച്ചു.
യൂറോപ്യന്‍ മരുന്ന് കമ്പനിയായ വാല്‍നേവയാണ് വാക്സിന് വികസിപ്പിച്ചെടുത്തത്. പനിക്കും കഠിനമായ സന്ധിവേദനയ്ക്കും കാരണമാകുന്ന ലോകത്തിന്റെ പല ഭാഗങ്ങളിലായി കാണപ്പെടുന്നുണ്ട്.