Newsperseconds.com

പള്ളിച്ചലില്‍ നിന്ന് പിടികൂടിയത് 8 കിലോ കഞ്ചാവ്; വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ചുള്ള വില്‍പ്പനയെന്ന് എക്‌സൈസ് റേഞ്ച് സംഘം

Untitled 1

നെയ്യാറ്റിന്‍കര: 8 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. പ്രാവച്ചമ്പലം സ്വദേശി റഹീം (28 ) നെയാണ് നെയ്യാറ്റിന്‍കര എക്‌സൈസ് റേഞ്ച് സംഘം പിടികൂടിയത്. അധികൃതര്‍ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് പള്ളിച്ചലില്‍ നടത്തിയ വാഹന പരിശോധനയിലാണ് യുവാവിനെ 8 കിലോ കഞ്ചാവുമായി കണ്ടെത്തിയത്.

വിവിധ സ്റ്റേഷനിലെ നിരവധി കേസുകളിലെ പ്രതി കൂടിയാണ് റഹീം. വിപിണിയില്‍ തന്നെ 2 ലക്ഷം രൂപ വിലമതിക്കുന്ന കഞ്ചാവാണ് കണ്ടെത്തിയത്. സ്‌കൂള്‍ ,കോളേജ് വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ചാണ് റഹീം കഞ്ചാവ് വില്‍പ്പന നടത്തുന്നതെന്നും എക്‌സൈസ് റേഞ്ച് സംഘം പറഞ്ഞു.

പരിശോധനയില്‍ നെയ്യാറ്റിന്‍കര എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ പ്രശാന്ത് ജെ.എസ്, അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് സുനില്‍ രാജ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അനീഷ്, ലാല്‍ കൃഷ്ണ, പ്രസന്നന്‍, മനുലാല്‍, മുഹമ്മദ് അനീസ്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ജീന, ശ്രീജ എന്നിവര്‍ ഉണ്ടായിരുന്നു.

Share this Article

Leave a Comment