സംസ്ഥാനത്ത് റേഷൻ കടകളിൽ റേഷന്‍ വിതരണം നഷ്ടപ്പെട്ടു. ഇന്ന് രാവിലെ പത്ത് മണിയോടെ റേഷന്‍ വിതരണം പൂര്‍ണമായും തടസപ്പെട്ടത്. പല റേഷൻ കടകളിലും റേഷൻ വിതരണം മുടങ്ങിയ അവസ്ഥയാണ്. ഇന്നലെയും സമാന പ്രശ്നം റേഷൻകടകളിൽ ഉണ്ടായെന്ന് റേഷൻ വ്യാപാരികൾ പറയുന്നു.
ഇന്ന് രാവിലെ മുതൽ റേഷൻ വിതരണം പൂർണതോതിൽ മുടങ്ങിയ അവസ്ഥയാണ്. OTPയും കിട്ടുന്നില്ല. ആധാർ ഓതന്റിഫിക്കേഷനും ലഭിക്കുന്നില്ല. ഇ പോസ് മെഷീന്റെ ക്ലൌഡ് മാറ്റിയിട്ടും ബാന്‍ഡ്വിത്ത് കൂട്ടിയിട്ടും നിരന്തരം പണിമുടക്കുന്ന അവസ്ഥയാണ്. ഇ പോസുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നം പരിഹരിക്കാന്‍ ഭക്ഷ്യവകുപ്പിനായിട്ടില്ല.
റേഷന്‍ വിതരണം പൂര്‍ണമായും തടസപ്പെട്ടു. ഇന്നലെയും സമാനമായ പ്രശ്നങ്ങൾ റേഷൻ കടകളിൽ അനുഭവപ്പെട്ടു.