Newsperseconds.com

തെരുവുനായയെ കല്ലെറിഞ്ഞതിന് മലയാളി യുവതിക്ക് നേരെ മര്‍ദ്ദനവും ലൈംഗിക അതിക്രമവും

Untitled 1

ബെംഗളൂരുവില്‍ തെരുവുനായയെ കല്ലെറിഞ്ഞതിന് മലയാളി യുവതിക്ക് നേരെ മര്‍ദ്ദനം. ഇന്നലെ രാമമൂര്‍ത്തി നഗറില്‍ എന്‍ ആര്‍ ഐ ലെ ഔട്ടില്‍ വെച്ചാണ് സംഭവമുണ്ടായത്. യുവതിക്ക് നേരെ പാഞ്ഞടുത്ത തെരുവ് നായയെ കല്ലെറിഞ്ഞതിന് മര്‍ദ്ദനവും ലൈംഗിക അതിക്രമവും നേരിട്ടെന്നാണ് പരാതി. യതീഷ് എന്ന ആള്‍ക്കെതിരെ പരാതി നല്‍കിയിട്ടും പൊലീസ് എഫ്‌ഐആറില്‍ പേര് വച്ചില്ല. യുവതി ബെംഗളൂരു സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി അയച്ചു.

പരാതിയില്‍ അജ്ഞാതനായ ഒരാളാണ് അതിക്രമം നടത്തിയിരിക്കുന്നതെന്നും ആളെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ലെന്നുമാണ് എഫ്‌ഐആറിലുള്ളത്. ഇത് ചോദ്യം ചെയ്ത് യുവതി കര്‍ണാടക ഡിജിപിയ്ക്കും ബംഗളൂരു സിറ്റി പൊലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കി.

Share this Article

Leave a Comment