ലോകായുക്ത ദിനത്തോടനുബന്ധിച്ച് നിയമ വിദ്യാര്‍ഥികള്‍ക്കായി അഖില കേരള മൂട്ട് കോര്‍ട്ട് മത്സരം സംഘടിപ്പിക്കുന്നു. നവംബര്‍ 16ന് കേരള ലോകായുക്തയുടെ ഓഫീസിലാണ് മത്സരം. കേരളത്തിലെ നിയമ കലാലയങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം.
രണ്ടുപേര്‍ അടങ്ങുന്ന ഒരു ടീമിനെ ഓരോ കോളേജിനും മത്സരത്തില്‍ പങ്കെടുപ്പിക്കാം. വിജയിക്കുന്ന ടീമിന് ലോകായുക്ത ട്രോഫിയും ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കും. മത്സരത്തില്‍ പങ്കെടുക്കുന്നതിന് ഒക്ടോബര്‍ 31 നകം അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2300362.