Newsperseconds.com

‘തടസ്സം വരുമ്പോഴും തളരാതെ മുന്നോട്ട് പോകണം; നിരന്തര പ്രയത്‌നവും സ്ഥിരോത്സാഹവും വിജയത്തിലേക്ക് നയിക്കും; പുതിയ സംരംഭകര്‍ക്ക് പ്രചോദനമേകി ഗോകുലം ഗോപാലന്‍

Untitled 1

കേരളത്തെ വ്യവസായ സൗഹൃദപരമാക്കി വളര്‍ച്ച കൊണ്ടു വരേണ്ടത് തന്റെ കൂടി കടമായാണെന്ന് ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍. കേരളം എന്റെ പെറ്റമയാണ്. ഇവിടെ വ്യവസായ വളര്‍ച്ച കൊണ്ടുവരേണ്ടത് എന്റെ കൂടി കടമയാണ്. പുതിയ തലമുറ തൊഴിലും വിദ്യാഭ്യാസവും തേടി കേരളത്തില്‍ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് ചേക്കേറുകയാണ്. അവിടെ അവരെ നയിക്കുന്നതും മലയാളികള്‍ തന്നെയാണ്. മലയാളിയുടെ കഴിവും സാമര്‍ഥ്യവും കേരളത്തിനാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് നടന്ന സൃകൃതപഥം പരിപാടിയിലെ ബിസിനസ്സ് കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തെ സൗഹൃദപരമാക്കേണ്ടത് നാം തന്നെയാണ്. കുത്താന്‍ വരുന്ന ഒരു നേതാവിനെയോ ഉദ്യോഗസ്ഥനേയോ അങ്ങോട്ട് രണ്ട് കുത്തുക എന്നതല്ല എന്റെ രീതി. അവരെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി സൗഹൃദത്തോടെ ഇടപെടുക. നിയമപരമായ സാധ്യതകള്‍ പ്രയോജനപ്പെടുത്തി മുന്നോട്ട് പോകുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ടൂറിസം വളരണമെന്ന ഒരുപാട് ആഗ്രഹിക്കുന്നുണ്ട്. കേരളത്തില്‍ അതിന് എല്ലാ സാധ്യതയുമുണ്ട്. പരിസ്ഥിതി ദൂഷ്യമില്ലാത്ത വ്യവസായമാണ് ടൂറിസം. ലാഭം മാത്രമല്ല ലക്ഷ്യമിടേണ്ടത്. നമ്മുടെ ആദിത്യ മര്യാദയും പ്രകൃതിഭംഗിയും ലോകം അറിയണം. അതാണ് ഞാന്‍ വിദ്യാഭ്യാസ മേഖലയിലും ഹോട്ടല്‍ മേഖലയിലും ഒരേ പോലെ മുതല്‍മുടക്കുന്നത്. നഴ്‌സറി മുതല്‍ മെഡിക്കല്‍ പി.ജി. വരെ പഠിപ്പിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ ബിസിനസിലും തന്റേതായ നിലയില്‍ ഒരു മലയാളി ടച്ച് കൊണ്ടുവരാറുണ്ടെന്നും ഒരുപാട് കഷ്ടപ്പെട്ട് മുന്നോട്ട് പോയവനാണ് താനെന്നും അദ്ദേഹം പറഞ്ഞു. തടസ്സം വരുമ്പോഴും തളരാതെ മുന്നോട്ട് പോകണമെന്നാണ് പുതിയ സംരംഭകരോട് പറയാനുളളത്. നിരന്തര പ്രയത്‌നവും സ്ഥിരോത്സാഹവുമാണ് വിജയത്തിലേക്ക് നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share this Article

Leave a Comment