Newsperseconds.com

കെ സുധാകരന്‍ ബിജെപിയുടെ ‘ട്രോജന്‍ കുതിര’; രൂക്ഷ വിമര്‍ശനവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്

Untitled 1

കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തെ ഫിനിഷ് ചെയ്യാനുള്ള ബിജെപിയുടെ ട്രോജന്‍ കുതിരയാണ് കെ സുധാകരനെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. കോണ്‍ഗ്രസില്‍ നിന്നു കൊണ്ട് സുധാകരന്‍ ബിജെപിക്ക് വേണ്ടി പണിയെടുക്കുകയാണ്. ഇടതുപക്ഷത്തേക്ക് പോകുന്നവരോട് മാത്രമാണ് സുധാകരന് അലര്‍ജിയുള്ളത്. ബിജെപിയിലേക്ക് പോകുന്നവരോട് സുധാകരന്‍ മുഖം തിരിക്കുന്നത് ഇതുവരെ കണ്ടിട്ടില്ലെന്നും മന്ത്രി വിമര്‍ശിച്ചു.

കെ സുധാകരന്റെ കൊലവിളി പ്രസംഗത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. പരസ്യമായി ആളുകളെ കൊല്ലുമെന്ന് പറയുന്നത് ഗൗരവുള്ള വിഷയമാണെന്നും ഒറ്റപ്പെട്ട സംഭവമായി കാണാന്‍ സാധിക്കില്ലെന്നും മന്ത്രി തുടര്‍ന്നു. കൊലവിളി മാധ്യമങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. കൊലവിളി നടത്തിയത് ഇടതുപക്ഷ നേതാക്കളുടെ വകയിലെ ബന്ധുവായിരുന്നെങ്കില്‍ പോലും ഒരാഴ്ചത്തെ രാത്രി ചര്‍ച്ച മാധ്യമങ്ങള്‍ ഉള്‍പ്പെടെ നടത്തിയേനെ എന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേര്‍ത്തു.

Share this Article

Leave a Comment