വിക്രവാണ്ടിയിലെ മഹാ സദസ്സില്‍ പതിനായിരങ്ങളെ സാക്ഷി നിര്‍ത്തി വിജയ് രാഷ്ട്രീയ ജീവിതത്തിലേക്ക് ചുവടുവെച്ചു. അണികളുടെ ആരവത്തോടെ സമ്മേളനവേദിയില്‍ നൂറ് അടിയുള്ള പാര്‍ട്ടിപതാക വിജയ് ഉയര്‍ത്തി. തമിഴക വെട്രിക് കഴകത്തിന്റെ രാഷ്ട്രീയ നയങ്ങള്‍ വിജയ് പ്രഖ്യാപിക്കും. വേര്‍തിരിവുകള്‍ ഒഴിവാക്കി സമത്വമെന്ന ആശയത്തില്‍ മുന്നോട്ട് പോകുമെന്നാണ് ടി.വി.കെയുടെ പ്രതിജ്ഞ.
”സ്വാതന്ത്ര സമര സേനാനികളുടെ ത്യാഗത്തെ എപ്പോഴും സംരക്ഷിക്കും തമിഴ് ഭാഷയെ സംശയിക്കാന്‍ ജീവത്യാഗം ചെയ്തവരുടെ ലക്ഷ്യം പൂര്‍ത്തീകരിക്കും ഭരണഘടന പ്രകാരം പ്രവര്‍ത്തിക്കും സാമൂഹിക നീതിയിലൂന്നി ജനങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കും എല്ലാ വേര്‍തിരിവുകളും ഒഴിവാക്കി സമത്വമെന്ന ആശയത്തില്‍ മുന്നോട്ട് പോകും” എന്നതാണ് ടിവികെയുടെ പ്രതിജ്ഞ.