Newsperseconds.com

താമരശ്ശേരി ചുരം വഴിയാണോ പോകുന്നത്? ചൊവ്വാഴ്ച മുതല്‍ ചില നിയന്ത്രണങ്ങള്‍

Untitled 1

കോഴിക്കോട്: താമരശ്ശേരി ചുരം വഴിയുള്ള യാത്രയ്ക്ക് ചൊവ്വാഴ്ച മുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഭാരവാഹനങ്ങള്‍ക്കാണ് നിയന്ത്രണമുള്ളത്. റോഡിലെ കുഴി അടയ്ക്കുന്ന പ്രവര്‍ത്തികള്‍ക്ക് വേണ്ടിയാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.

ചുരത്തിലെ 6, 7, 8 ഹെയര്‍പിന്‍ വളവുകളിലെ കുഴികള്‍ അടയ്ക്കുന്നതിന്റെ ഭാഗമായി വ്യാഴാഴ്ച വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ നിയന്ത്രണം പ്രാബല്യത്തില്‍ വരും. ഈ മാസം തുടക്കത്തിലും താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. റോഡ് പണിയുടെ ഭാഗമായാണ് ഇടക്കിടെയുള്ള നിയന്ത്രണങ്ങള്‍.

Share this Article

Leave a Comment