Newsperseconds.com

എയര്‍ അറേബ്യ വിമാനത്തിന് വ്യാജ ബോംബ് ഭീഷണി; പരപ്പനങ്ങാടി സ്വദേശി അറസ്റ്റില്‍

Untitled 1

കൊച്ചി: എയര്‍ അറേബ്യ വിമാനത്തിന് വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ച സംഭവത്തില്‍ പരപ്പനങ്ങാടി സ്വദേശി അറസ്റ്റില്‍. അനങ്ങനങ്ങാടി സ്വദേശി മുഹമ്മദ് ഇജാസ് (26) ആണ് കരിപ്പൂര്‍ പൊലീസിന്റെ പിടിയിലായത്. കരിപ്പൂരില്‍ നിന്ന് അബുദാബിയിലേക്ക് പോകുന്ന എയര്‍ അറേബ്യ 3L204 വിമാനത്തിനാണ് ഭീഷണി നടത്തിയത്.

ഈ മാസം 28ാം തീയതിയാണ് സംഭവം. കരിപ്പൂര്‍ എയര്‍പോര്‍ട്ട് ഡയറക്ടറുടെ ഇമെയിലിലേക്കാണ് ബോംബ് വെച്ചന്ന സന്ദേശമയച്ചത്. തുടര്‍ന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ പൊലീസിന് പരാതി നല്‍കുകയായിരുന്നു.

Share this Article

Leave a Comment