തിരുവനന്തപുരം: ദീപാവലി ആഘോഷം പ്രമാണിച്ചുള്ള യാത്രാ തിരക്ക് കുറയ്ക്കാന്‍ കൂടുതല്‍ ട്രെയിന്‍ സര്‍വീസുകളുമായി ദക്ഷിണ റെയില്‍വേ. തിരക്കേറിയ പാതകളില്‍ 58 പ്രത്യേക ട്രെയിനുകള്‍ 277 സര്‍വീസുകള്‍ നടത്തും. തിരുവനന്തപുരം നോര്‍ത്ത് – ഹസ്രത്ത് നിസാമുദ്ദീന്‍ – തിരുവനന്തപുരം നോര്‍ത്ത്, തിരുവനന്തപുരം നോര്‍ത്ത് – എസ്എംവിടി, ബെംഗളൂരു – തിരുവനന്തപുരം നോര്‍ത്ത്, കോട്ടയം – എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ – കോട്ടയം, യശ്വന്കത്പൂര് – കോട്ടയം – യശ്വന്ത്പൂര്‍ എന്നിവയുള്‍പ്പെടെ തിരക്കേറിയ റൂട്ടുകളിലാണ് പ്രത്യേക സര്‍വീസുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ദീര്‍ഘദൂര പാതകളിലും അന്തര്‍സംസ്ഥാന പാതകളിലും വര്‍ധിച്ചു വരുന്ന യാത്രക്കാരുടെ എണ്ണം കൈകാര്യം ചെയ്യുന്നതിനും ഗതാഗതസൗകര്യം മെച്ചപ്പെടുത്തുന്നതിനുമായി മറ്റു സേവനങ്ങളും ആസൂത്രണം ചെയ്തിട്ടുണ്ടെന്നും റെയില്‍വേ വ്യക്തമാക്കി. യാത്രക്കാരുടെ തിരക്ക് വര്‍ധിച്ചതിന് പിന്നാലെ തിരുവനന്തപുരം ഡിവിഷനിലെ യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് 10 ട്രെയിനുകളില്‍ റെയില്‍വേ അധിക കോച്ചുകള്‍ അനുവദിച്ചിട്ടുണ്ട്.